Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കും; രാ​ഷ്ട്രീ​യ വി​രോ​ധം തീ​ർ​ക്കാ​ൻ കേ​സെ​ടു​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റേ​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. എ​ജി​യെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കാ​ത്ത ഒ​രു കാ​ര്യ​വും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​ട​തി​യി​ൽ എ​ജി ന​ട​ത്തി​യ വാ​ദ​ങ്ങ​ളെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ്. കേ​സി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് താ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കൃ​ത്യ​മാ​യി ആ​ലോ​ചി​ച്ചി​രു​ന്നു. മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ, പ്ര​ധാ​ന ക​ക്ഷി​നേ​താ​ക്ക​ൾ, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 

അ​തി​നാ​ൽ ഇ​ത് ഒ​രാ​ളു​ടെ മാ​ത്രം തീ​രു​മാ​ന​മ​ല്ലെ​ന്നും എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നാ​വ​ശ്യ​മാ​യ ധൃ​തി കാ​ണി​ക്കാ​തെ നി​യ​മ​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​ഷ്ട്രീ​യ വി​രോ​ധം തീ​ർ​ക്കാ​ൻ കേ​സെ​ടു​ക്കി​ല്ല. 

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. നി​യ​മ​പ​ര​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ രാ​ഷ്ട്രീ​യ​വി​രോ​ധം തീ​ർ​ക്കാ​ൻ കേ​സെ​ടു​ത്തു​വെ​ന്നും സു​പ്രീം​കോ​ട​തി വി​ധി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും വി​മ​ർ​ശി​ക്കു​മാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 

Kerala

പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി കേ​സ്: സ​ർ​ക്കാ​ർ അ​നാ​വ​ശ്യ ധൃ​തി കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നാ​വ​ശ്യ ധൃ​തി​യോ തി​ടു​ക്ക​മോ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തെ വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് കേ​സെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ളി​ൽ തി​ടു​ക്കം കൂ​ട്ടാ​തെ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും സ​തീ​ശ​ൻ വി​വ​രി​ച്ചു.

ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​ട​ൻ ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ അ​ഴി​മ​തി​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്. എ​ഫ്ഐ​ആ​ർ ഇ​ട്ട് കേ​സെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​തി നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Kerala

‘ഇ​ന്ത്യ’ ജ​യി​ക്കും: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫും.

'ഇ​ന്ത്യ' സ​ഖ്യം ജ​യി​ക്കു​മെ​ന്നും ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു കാ​ല​വും ക​ട​ന്നു​പോ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ഈ ​പോ​രാ​ട്ടം കോ​ൺ​ഗ്ര​സ് മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വോ​ട്ട​ർ പ​ട്ടി​ക സു​താ​ര്യ​മാ​ക്കാ​നും പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​മാ​യ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും സ​മ​രം ചെ​യ്ത നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി അ​ത്യ​ന്തം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ക​മ്മീ​ഷ​ണ​ർ ആ ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ക്ടോ​ബ​ർ ഏ​ഴ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ അ​ടൂ​ർ പ്ര​കാ​ശി​ന്‍റ പ​രാ​തി: ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​യി​ലോ കോ​ൺ​ഗ്ര​സി​ലോ മു​ന്ന​ണി​യി​ലോ ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​നെ​തി​രാ​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ പ​രി​ഹാ​ര​ത്തി​നാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ടു​ന്ന​താ​യി സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ഏ​കോ​പ​ന സ​മി​തി വ​ന്നേ​ക്കും.

ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സം​വി​ധാ​നം വേ​ണ​മെ​ന്ന് നേ​ര​ത്തെ കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ദീ​പ ദാ​സ്മു​ൻ​ഷി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​ന്മേ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടും തേ​ടും. അ​ടൂ​ർ​പ്ര​കാ​ശി​ന്‍റെ നീ​ക്ക​ത്തി​ൽ വി​ഡി പ​ക്ഷം ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് തു​ട​രു​ക​യാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ്. വി.​ഡി. സ​തീ​ശ​നെ​തി​രെ​യു​ള്ള രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ അ​ടൂ​ർ പ്ര​കാ​ശ് രാ​ഹു​ൽ ഗാ​ന്ധി​ക്കും ഇ​ന്ന് പ​രാ​തി ന​ൽ​കി​യേ​ക്കും.

മു​ഖ്യ​മ​ന്ത്രി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. സ​ണ്ണി ജോ​സ​ഫും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ ക​ണ്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​തി ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ശോ​ധി​ക്കു​മെ​ന്നും, പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി പ​റ​യ​രു​തെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നാ​ൽ പൂ​ർ​ണ​സ​മ​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ല​വി​ലു​ണ്ട്.

പ​ര​സ്യ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യെ അ​നു​കൂ​ലി​ക്കു​ന്ന ക്യാ​മ്പ്. ഐ​യു​എം​എ​ൽ നേ​താ​വ് എം.​കെ. മു​നീ​ർ, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി. ​ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ​ക്ക് കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ൾ ന​ൽ​കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ക​ൺ​വീ​ന​റാ​യ താ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​യു​ന്ന​തെ​ന്നും, യു​ഡി​എ​ഫി​ൽ കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ആ​ക്ഷേ​പം.

National

അഞ്ചുവർഷം മുന്പ് മമത വീണത് അന്വേഷിക്കാൻ മുഖ്യമന്ത്രി സുവേന്ദു

ന​​​​ന്ദി​​​​ഗ്രാം/​​​​കോല്‍ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​ളി​​ലെ ന​​​​ന്ദി​​​​ഗ്രാം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ നാ​​​​ളെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ അ​​​​ഞ്ചു​​​​വ​​​​ര്‍ഷം മു​​​​മ്പ് ബം​​​​ഗാ​​​​ള്‍ രാ​​​​ഷ്‌‌​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​​ച്ച ഒ​​രു വീ​​ഴ്ച വീ​​​​ണ്ടും ച​​​​ര്‍ച്ച​​​​യാ​​​​കു​​​​ന്നു. 2021 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ര്‍ജി വീ​​ണു പ​​രി​​ക്കേ​​റ്റ സം​​ഭ​​വം വ്യാ​​ജ​​മാ​​ണെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ ആ​​രോ​​പ​​ണ​​മാ​​ണ് ച​​ർ​​ച്ച​​യ്ക്ക് അ​​ടി​​സ്ഥാ​​നം.

ന​​ന്ദി​​ഗ്രാ​​മി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് വീ​​ഴ്ച​​യി​​ൽ മ​​മ​​ത​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്. എ​​ന്നാ​​ൽ അ​​ന്ന് കാ​​ലി​​ന് പ​​രി​​ക്കേ​​റ്റി​​ല്ലെ​​ന്നാ​​ണ് അ​​തി​​നും ഒ​​രു​​വ​​ർ​​ഷം മു​​ന്പ് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​മാ​​യി വേ​​ർ​​പി​​രി​​ഞ്ഞ സു​​വേ​​ന്ദു അ​​ധി​​കാ​​രി പ​​റ​​യു​​ന്ന​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​ത്തു​​മെ​​ന്നും ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​നു​​ശേ​​ഷം വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നും സു​​വേ​​ന്ദു അ​​ധി​​കാ​​രി വ്യ​​ക്ത​​മാ​​ക്കി.

ന​​ന്ദി​​ഗ്രാ​​മി​​ൽ വീ​​ണ് പ​​രി​​ക്കേ​​റ്റ മ​​മ​​ത അ​​ന്ന് പ്ര​​ചാ​​ര​​ണ​​കാ​​ലം മു​​ഴു​​വ​​ൻ വീ​​​​ല്‍ചെ​​​​യ​​​​റി​​​​ലാ​​​​ണു സ​​​​ഞ്ച​​​​രി​​​​ച്ച​​ത്. പ​​​​രി​​​​ക്കി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള സ​​​​ഹ​​​​താ​​​​പം തൃ​​​​ണ​​​​മൂ​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കു ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2021 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​ന്ദി​​ഗ്രാ​​മി​​ൽ മ​​മ​​ത പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും സം​​സ്ഥാ​​ന​​ഭ​​ര​​ണം തൃ​​ണ​​മൂ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.മ​​മ​​ത​​യു​​ടെ അ​​ന്ന​​ത്തെ വീ​​ഴ്ച സ​​ഹ​​​​​​താ​​​​പം പി​​ടി​​ച്ചു​​പ​​റ്റാ​​നു​​ള്ള​​താ​​ണെ​​ന്ന് ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സു​​​​വേ​​​​ന്ദു ആ​​ദ്യ​​മാ​​യി ആ​​രോ​​പി​​ച്ച​​ത്.

തൊ​​ട്ട​​ടു​​ത്ത​​ ദി​​വ​​സം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രെ ക​​ണ്ട സു​​വേ​​ന്ദു 2021 മാ​​​​ര്‍ച്ച് 11ലെ ​​​​ആ​​​​ശു​​​​പ​​​​ത്രി രേ​​​​ഖ​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.മ​​​​മ​​​​ത​​​​യു​​​​ടെ കാ​​​​ലി​​​​ന് പൊ​​​​ട്ട​​​​ലേ​​​​റ്റു​​​​വെ​​​​ന്ന് രേ​​ഖ​​ക​​ളി​​ൽ ഇ​​ല്ലെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

District News

ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​വ​യ​വ​മാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ൽ ചേ​വാ​യൂ​രി​ൽ നി​ർ​മി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ർ​ഗ​ൻ ആ​ൻ​ഡ് ടി​ഷ്യൂ ട്രാ​ൻ​സ്പ്ലാ​ന്‍റ് (അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി) ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ.​

കേ​ര​ള ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ത​ളി ജൂ​ബി​ലി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത്വ​ക്ക് രോ​ഗ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ 20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​വ​യ​വ​മാ​റ്റ ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​ത്.
350 കി​ട​ക്ക​ക​ളും 10 ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​മു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ടാ​കും. നി​ല​വി​ലു​ള്ള അ​വ​യ​വ​മാ​റ്റ ചി​കി​ത്സാ ചെ​ല​വി​ന്‍റെ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​യി​രി​ക്കും ഇ​വി​ടെ ചെ​ല​വ്.

വ​ർ​ഷം തോ​റും 1,100 കോ​ർ​ണി​യ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 520 വൃ​ക്ക ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 320 ക​ര​ൾ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 15 ആ​ന്ത്ര (ഇ​ന്‍റ​സ്‌​റ്റൈ​ന​ൽ) ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 15 പാ​ൻ​ക്രി​യാ​സ് ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 50 ഹൃ​ദ​യ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 40 ശ്വാ​സ​കോ​ശ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 120 ബോ​ൺ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ, 300 സോ​ഫ്റ്റ്ടി​ഷ്യു, വി​ര​ൽ, കൈ, ​എ​ല്ല്, മു​ഖം ട്രാ​ൻ​സ്പ്ലാ​ന്‍റു​ക​ൾ എ​ന്നി​ങ്ങ​നെ ന​ട​ത്തും. 35 കോ​ടി​ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക ത്വ​ക്ക് രോ​ഗ ആ​ശു​പ​ത്രി​യും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ എ​ല്ലാ മെ​ഡി. കോ​ള​ജു​ക​ളി​ലും പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും ഹൃ​ദ്രോ​ഗ പു​ന​ര​ധി​വാ​സ വി​ഭാ​ഗ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കൊ​റോ​ണ​റി ആ​ർ​ട്ട​റി​ക​ളി​ലെ ത​ട​സം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നി​വേ​ദ​നം ഹാ​ർ​ട്ട് കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. കു​ഞ്ഞാ​ലി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

സി​ൽ​വ​ർ ജൂ​ബി​ലി അ​വാ​ർ​ഡ് ഡോ. ​ന​സീ​ർ യൂ​സു​ഫി​ന് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ എം​എ​ൽ​എ, കെ. ​ജ​യ​ന്ത് എം​എ​ൽ​എ, ആ​ർ. ജ​യ​ന്ത് കു​മാ​ർ, എം.​വി റം​സി ഇ​സ്മാ​യി​ൽ, യൂ​സു​ഫ് കാ​ര​ക്കാ​ട്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഡോ.​പി.​കെ അ​ശോ​ക​ൻ, എം.​പി ഇ​മ്പി​ച്ചി അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കൊ​വി​ഡി​ന് ശേ​ഷം പ​ല അ​സു​ഖ​ങ്ങ​ളും കൂ​ടി; സം​സ്ഥാ​ന​ത്ത് ഒ​രു ഹെ​ൽ​ത്ത് ഡാ​റ്റ വേ​ണം: മു​ഖ്യ​മ​ന്ത്രി  

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രു ഹെ​ൽ​ത്ത് ഡാ​റ്റ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി .ഡി. സ​തീ​ശ​ൻ. കൊ​വി​ഡി​ന് ശേ​ഷം പ​ല അ​സു​ഖ​ങ്ങ​ളും കൂ​ടി​യെ​ന്നും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കേ​ര​ള​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ​വും രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. ജീ​വി​ത രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കൃ​ത്യ​മാ​യ മാ​ർ​ഗം ക​ണ്ടെ​ത്ത​ണം. രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തും പ്ര​തി​രോ​ധി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യൊ​രു ക്യാം​പെ​യി​ൻ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കും.

കേ​ര​ള​ത്തെ വ​ലി​യൊ​രു ഹെ​ൽ​ത്ത് ഡെ​സ്റ്റി​നേ​ഷ​നാ​ക്ക​ണം. പു​റ​ത്തു നി​ന്നു​ള്ള രോ​ഗി​ക​ളും ഇ​വി​ടെ എ​ത്ത​ണം. കോ​ഴി​ക്കോ​ട് ഏ​റ്റ​വും വ​ലി​യ ഓ​ർ​ഗ​ൺ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ സെ​ന്‍റ​ർ വ​രാ​ൻ പോ​വു​ക​യാ​ണ്. ര​ണ്ട് വ​ർ​ഷ​ത്തി​ന​കം സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും: മു​ഖ്യ​മ​ന്ത്രി

പ​റ​വൂ​ർ: കേ​ര​ള​ത്തെ സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ സ​ണ്ണി ക​ൺ​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള ശു​ചി​ത്വ​സം​സ്‌​കാ​രം ന​മ്മു​ടെ നാ​ട്ടി​ലും ശീ​ല​മാ​യി മാ​റ​ണം. ഇ ​വേ​സ്റ്റ്, കെ​മി​ക്ക​ല്‍ വേ​സ്റ്റ് തു​ട​ങ്ങി​യ പു​തി​യ​ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്കു കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും. മാ​ലി​ന്യ​സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ള്‍ പ​ഠി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​നു പ​ക​രം വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​തി​നേ​ക്കാ​ള്‍ മി​ക​ച്ച ബെ​സ്റ്റ് മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ കേ​ര​ള​ത്തി​ല്‍​ത്ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കും.

മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ധ​ന​വ​കു​പ്പ് ന​ല്‍​കും. ക​ട​ലാ​സ് ക​മ്പ​നി​ക​ളെ മാ​റ്റി​നി​ര്‍​ത്തി, മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ക​മ്പ​നി​ക​ളെ പ​ഠി​ച്ചു മാ​ത്ര​മേ ചു​മ​ത​ല​യേ​ല്‍​പ്പി​ക്കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കാ​മ്പ​യി​ന്‍ ലോ​ഗോ​യും പ​ദ്ധ​തി രൂ​പ​രേ​ഖ​യും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

District News

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ക്ര​മ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​കും: മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ക്ര​മ​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് നാ​ട്ടി​ല്‍​ത​ന്നെ പ​ഠി​ക്കാ​നാ​ക​ണം. തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്‌​സു​ക​ളും പ​ഠ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​വ​ര്‍​ക്കു തൊ​ഴി​ലും ല​ഭ്യ​മാ​ക്കാ​നാ​ക​ണം. കേ​ര​ള​ത്തി​ല്‍​ത​ന്നെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​രു​ത്തി​രി​യു​ന്നു​വെ​ങ്കി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​ഴു​ക്കു ത​ട​യാ​നാ​കും. ജോ​ലി സാ​ധ്യ​ത​യ്ക്ക​നു​സ​രി​ച്ചു​ള്ള അ​ക്കാ​ഡ​മി​ക് പ്രോ​ഗ്രാ​മു​ക​ള്‍ രൂ​പ​പ്പെ​ട​ണം. കേ​ര​ള​ത്തി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി​യ ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട.

കു​ട്ടി​ക​ളി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​മാ​യി പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​രം​ഭ​ങ്ങ​ള്‍ രൂ​പ​പ്പെ​ട​ണം. ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളോ​ടു താ​ദാ​ത്മ്യ​മ​പ്പെ​ടാ​നും ആ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ അ​റി​വു​ക​ള്‍ സാ​യ​ത്ത​മാ​ക്കാ​നും കു​ട്ടി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ ബ​ന്ധ​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. പു​തു​ത​ല​മു​റ​യും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ല്‍ സു​ദൃ​ഢ​മാ​ക​ണം. ഇ​വ​രു​ടെ അ​റി​വു​ക​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്കു പ​ക​രേ​ണ്ട​തു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ പു​തു​താ​യി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള ര​ണ്ട് കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം അ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ അ​ബി​ന്‍ വ​ര്‍​ക്കി, സി.​വി. ശാ​ന്ത​കു​മാ​ര്‍, കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, പ്രി​ന്‍​സി​പ്പാ​ള്‍ ഡോ.​റെ​ന്നി പി. ​വ​ര്‍​ഗീ​സ്, ബ​ര്‍​സാ​ര്‍ ബി​നോ​യ് ടി. ​തോ​മ​സ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു കെ. ​ഏ​ബ്ര​ഹാം, അ​ലും​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ഷാ​ജി മ​ഠ​ത്തി​ലേ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചു; എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​യ്ക്ക് എ​തി​രെ പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി​ഡി സ​തീ​ശ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​യ്ക്ക് എ​തി​രെ പ​രാ​തി. പാ​യി​പ്പാ​ട് സ്വ​ദേ​ശി ല​ത ര​ഘു​വി​നെ​തി​രെ​യാ​ണ് പ​രാ​തി.

കോ​ൺ​ഗ്ര​സ് പാ​യി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ല​ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി; മൂ​ന്ന് യു​വ​മോ​ര്‍​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ഇ​ന്ന​ലെ രാ​ത്രി 12.45ഓ​ടെ ചാ​ക്ക പാ​ല​ത്തി​ല്‍ വ​ച്ചാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ആ​ചാ​രി, യു​വ​മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ സോ​ള​മ​ൻ, യു​വ​മോ​ർ​ച്ച സെ​ൻ​ട്ര​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പേ​ട്ട പൊ​ലി​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ കൂ​ട്ടും; കൂ​ടു​ത​ല്‍ പൊ​ലി​സു​കാ​രെ വി​ന്യ​സി​ക്കാ​ൻ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ സു​ര​ക്ഷ കൂ​ട്ടാ​ന്‍ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ കൂ​ട്ടാ​നു​ള്ള തീ​രു​മാ​നം.

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പൊ​ലി​സു​കാ​രെ വി​ന്യ​സി​ക്കും. യാ​ത്രാ​വേ​ള​യി​ല്‍ അ​ക​മ്പ​ടി​യാ​യി എ​സ്‌​കോ​ര്‍​ട്ട്, പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​കു​ക.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. മ​ന്ത്രി​മാ​ര്‍​ക്കു​ള്ള സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. സു​ര​ക്ഷ കൂ​ട്ട​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ക്കൂ​ട്ടം മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​ക​യും ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ന്ന ഇ​ട​ങ്ങ​ളി​ലും യൂ​ണി​ഫോ​മി​ലു​ള്ള പൊ​ലി​സു​കാ​ര്‍​ക്ക് പു​റ​മേ മ​ഫ്തി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി പൊ​ലി​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​ന്‍റോ അ​ഗ​സ്റ്റി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി പൊ​ലി​സ്. ക​ള​മ​ശേ​രി പൊ​ലി​സാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടി​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ വേ​ണ്ടി​യാ​ണ് ആ​ദ്യം നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു ശേ​ഷ​മേ ഹാ​ജ​രാ​കൂ എ​ന്നാ​ണ് ആ​ന്‍റോ മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​ത്ര​യും ദി​വ​സം ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് പൊ​ലി​സ് ന​ൽ​കി​യ മ​റു​പ​ടി. റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ ലേ​ഖ​ക​നെ ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്തി​രു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്, ആ​ന്‍റോ അ​ഗ​സ്റ്റി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കാ​ൻ പൊ​ലി​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കാ​ൻ പൊ​ലി​സ്. ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും.

തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടും എ​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​ച​ട​ങ്ങി​ൽ അ​പ​മാ​നി​ച്ച് പ്ര​സം​ഗി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​ട​ൻ ഹ​ർ​ജി ന​ൽ​കും എ​ന്നും ആ​ന്‍റോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്ന​ത്. റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ൽ ലേ​ഖ​ക​നോ​ടും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഗു​രു​ത​ര പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന്‍റോ അ​ഗ​സ്റ്റി​നും മ​റ്റു ര​ണ്ടു​പേ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ​രേ​ഖ സൂ​ക്ഷി​ച്ചു എ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

കോ​ടി​ക​ളു​ടെ വി​ല​വ​രു​ന്ന വി​വാ​ഹ രേ​ഖ​ക​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നും ബൈ​ന്തു​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ അ​തേ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ന്‍റെ ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നാ​ണ് ഒ​രു ച​ട​ങ്ങി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നോ​ക്കി വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

ക​ണ്ണൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

താ​ണ​യി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​ടി വീ​ണ് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ണ്ട് ഹേ​മ​ന്ത് മാ​വി​ല​ക്ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല

കൊ​ച്ചി: വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വി​ല്ല. ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​ട​ൻ ഹ​ർ​ജി ന​ൽ​കും എ​ന്നും ആ​ന്‍റോ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ സ്ഥ​ല​ത്തി​ല്ലെ​ന്നാ​ണ് വ​ക്കീ​ല്‍ പ​റ​യു​ന്ന​ത്. റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ൽ ലേ​ഖ​ക​നോ​ടും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഒ​രു പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വേ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള ഗു​രു​ത​ര പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സ്. ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന്‍റോ അ​ഗ​സ്റ്റി​നും മ​റ്റു ര​ണ്ടു​പേ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ​രേ​ഖ സൂ​ക്ഷി​ച്ചു എ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. കോ​ടി​ക​ളു​ടെ വി​ല​വ​രു​ന്ന വി​വാ​ഹ രേ​ഖ​ക​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചു​വെ​ന്നും ബൈ​ന്തു​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ അ​തേ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്.

ഈ ​രേ​ഖ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നോ​ക്കി വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ​വ​രെ തി​രി​ച്ച​റ​യ​ണ​മെ​ന്നും രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും രാ​ജു പി ​നാ​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

District News

ലോ​ഗോ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു

ക​ട്ട​പ്പ​ന: സ്വ​ച്ഛ​താ ഹീ ​സേ​വ 2026 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ൻ റീ​ബ്രാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന കൈ​യോ​ടു കൈ ​കാ​മ്പ​യി‍​ന്‍റെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. 2017 മു​ത​ൽ രാ​ജ്യ​ത്ത് സ്വ​ച്ഛ ത് ഭാ​ര​ത് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 17 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ സ്വ​ച്ഛ​താ ഹീ ​സേ​വ എ​ന്ന പേ​രി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ൽ പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ , ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ തോ​മ​സ് മൈ​ക്കി​ൾ, സി​ബി പാ​റ​പ്പാ​യി, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ആ​റ്റ്‌​ലി പി. ​ജോ​ൺ, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, ക്രൈ​സ്റ്റ് കോ​ള​ജ് എം​എ​സ്ഡ​ബ്ല്യ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ ടു​ത്തു.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം: ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം​ചെ​യ്യും 

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും. 28ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നി​ര്‍​ദേ​ശം. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സീ​റോ എ​ഫ്‌​ഐ​ആ​ര്‍ പി​ന്നീ​ട് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ടു​പേ​ര്‍ കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യാ​ണു വി​വ​രം.

ക​ഴി​ഞ്ഞ പ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ രാ​ജു പി.​നാ​യ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

District News

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

ക​ട്ട​പ്പ​ന: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ( ഇ​എ​സ്എ) കാ​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് യൊ​തൊ​രു​വി​ധ ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. ക​ട്ട​പ്പ​ന ഹി​ൽ​ടൗ​ൺ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു വി​ല്ലേ​ജും മു​ഴു​വ​നാ​യി ഇ​എ​സ്എ പ​രി​ധി​യി​ൽ വ​രി​ല്ല.

ഒ​രു വി​ല്ലേ​ജി​ല്‍ വ​നം ഉ​ണ്ടെ​ങ്കി​ല്‍ ആ ​ഏ​രി​യ അ​ല്ലാ​തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​എ​സ്എ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ പ​റ്റി​ല്ല എ​ന്ന് കൃ​ത്യ​മാ​യ നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​എ​സ്എ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​തു നോ​ക്കി​യാ​ല്‍ നി​ങ്ങ​ളു​ടെ ഭൂ​മി അ​തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാം.

ഒ​രു വി​ല്ലേ​ജി​ന്‍റെ മാ​പ്പ് നോ​ക്കി​യാ​ല്‍ വ​ന​മേ​ഖ​ല ഏ​താ​ണ്, അ​വി​ടു​ത്തെ ജ​ന​വാ​സ മേ​ഖ​ല ഏ​താ​ണ് എ​ന്ന് മ​ന​സി​ലാ​ക്കി അ​ത് തി​രി​ച്ചു​ള്ള കൃ​ത്യ​മാ​യ മാ​പ്പു​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ക്കും. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു സ്ഥ​ല​ത്തും ഇ​എ​സ്എ​യി​ല്‍ പെ​ട്ടി​ട്ടി​ല്ല എ​ന്ന് 100 ശ​ത​മാ​നം ഉ​റ​പ്പു​വ​രു​ത്തും. പു​തി​യ സ​ര്‍​ക്കാ​ര്‍ ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും ഇ​എ​ഫ്എ​ല്‍ ആ​ക്കി​യി​ട്ടി​ല്ല.

ഇ​ടു​ക്കി​യി​ലെ ക​ര്‍​ഷക​രു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ മാ​രാ​യ റോ​യി കെ. ​പൗ​ലോ​സ്, അ​ഡ്വ. സേ​നാ​പ​തി വേ​ണു, എ​ഫ്. രാ​ജ, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

National

ഇ​ല്ലാ​ത്ത പ​ണം ചെ​ല​വാ​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തി​ക്കാ​ണും; സ്പോ​ൺ​സേ​ർ​ഡ് വി​മാ​ന​യാ​ത്ര​യി​ൽ പ്ര​തി​ക​രി​ച്ച് ശ​ശി ത​രൂ​ർ എം​പി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വി​വാ​ദ വി​മാ​ന​യാ​ത്ര‍​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ ശ​ശി ത​രൂ​ർ. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​മാ​ർ വി​മാ​ന​ത്തി​ലും ഹെ​ലി​കോ​പ്റ്റ​റി​ലും യാ​ത്ര ന​ട​ത്താ​റു​ണ്ടെ​ന്നും, ഇ​തി​നെ എ​ന്തി​നാ​ണ് ഇ​ത്ര വ​ലി​യ വി​വാ​ദ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

യാ​ത്ര​യ്ക്കാ​യി സ​ർ​ക്കാ​രോ പാ​ർ​ട്ടി​യോ പ​ണം ചെ​ല​വാ​ക്കു​ന്നി​ല്ല​ല്ലോ എ​ന്നും ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ന​മ്മ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും കൊ​ടു​ക്കാ​റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ല്ല ആ​വ​ശ്യ​വും വ​രു​മ്പോ​ൾ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സൗ​ക​ര്യം ന​ൽ​കി​യാ​ൽ അ​തി​ൽ പ​രാ​തി പ​റ​യു​ന്ന രീ​തി അ​ന്യാ​യ​മാ​യി തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണെ​ന്നും, ഇ​ല്ലാ​ത്ത പ​ണം ചെ​ല​വാ​ക്കേ​ണ്ട എ​ന്ന ചി​ന്ത മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ണ്ടാ​യി​ക്കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ക്കി കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും, വി​ഷ​യ​ത്തി​ൽ ഇ​നി കൂ​ടു​ത​ൽ ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് ഇ​ന്ന് മ​ധു​രാ​ന്ത​ക​ത്ത് എ​ത്തും 

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഇ​ന്ന് മ​ധു​രാ​ന്ത​ക​ത്ത് എ​ത്തും. ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് വി​ജ​യ് എ​ത്തു​ന്ന​ത്. ചെ​ങ്ക​ൽ​പേ​ട്ട് ആ​ത്തൂ​ർ ടോ​ൾ​ഗേ​റ്റി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് വി​ജ​യ‌‌്‌‌‌‌‌‌‌‌‌​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി. ടി​വി​കെ സ്ഥാ​നാ​ർ​ഥി മ​ര​ഗ​തം കു​മ​ര​വേ​ലി​നാ​യി വി​ജ​യ് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.

50 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​കും പ്ര​ചാ​ര​ണ യോ​ഗം ന​ട​ക്കു​ക. മ​ധു​രാ​ന്ത​ക​ത്തും ധാ​രാ​പു​ര​ത്തു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ണ്ണാ ഡി​എം​കെ ടി​ക്ക​റ്റി​ൽ ജ​യി​ച്ച ശേ​ഷം രാ​ജി​വ​ച്ച മു​ൻ എം​എ​ൽ​എ​മാ​രാ​ണ് ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​ന്ന​ലെ മ​ധു​രാ​ന്ത​ക​ത്ത് അ​ണ്ണാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക്കാ​യി എ​ട​പ്പാ​ടി പ​ള​നി​സാ​മി പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

District News

സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോം ​സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

കാ​ല​ടി: പാ​റ​പ്പു​റം സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോ​മി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജി​സാ പ​യ്യ​പ്പി​ള്ളി മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഏ​റെ നേ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ടി​വി​യി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ. ചി​ല​ർ കൗ​തു​ക​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യെ തൊ​ടു​ക​യും കൈ​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ഒ​രു കു​ട്ടി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണം എ​ന്താ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. ചോ​ദി​ച്ച​പ്പോ​ൾ "ദോ​ശ' ക​ഴി​ച്ചെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, നെ​ടു​മ്പാ​ശേ​രി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 26 കു​ട്ടി​ക​ളാ​ണ് പാ​റ​പ്പു​റം സ്‌​നേ​ഹ​ജ്യോ​തി ബോ​യ്‌​സ് ഹോ​മി​ലു​ള്ള​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ​ക്കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ടി ​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കി​യാ​യി​രി​ക്കും വി​ളി​പ്പി​ക്കു​ക.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജു പി ​നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ക്കു​ക.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

കേ​സി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നാ​ണ് ഒ​ന്നാം പ്ര​തി. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​റ്റൊ​രു വി​വാ​ഹം കൂ​ടി ക​ഴി​ച്ച​താ​യി ത​നി​ക്ക് മു​ന്നി​ല്‍ വാ​ര്‍​ത്ത വ​ന്ന​താ​യി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​ന്‍റോ​യെ സ​മീ​പി​ച്ച​താ​രാ​ണെ​ന്നും ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ ത​ന്ത്ര​മാ​ണോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്.

Kerala

മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മാ​സ​പ്പ​ടി കേ​സി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം കി​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലീ​ഗ​ൽ ഒ​പ്പീ​നി​യ​ൻ തേ​ടി​യ​ത്. എ​സ്ഐ​ടി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ഡി വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വി​ഷ​യം സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​റി​യി​ല്ല. ഇ​വി​ടെ​ത്ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന വി​ഷ​യ​മേ ഉ​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ഇ​ഡി​യു​ടെ ശി​പാ​ർ​ശ ക​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഏ​തെ​ന്നു സ​ർ​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ അ​ട​ക്കം ചേ​ർ​ത്തു​കൊ​ണ്ടാ​ണ് ഉ​പ​ദേ​ശം. ഡി​ജി​പി​യു​ടെ അ​ഭി​പ്രാ​യം കൂ​ടി ചേ​ർ​ത്ത് എ​ജി​യാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

Kerala

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത​ല്ല; കാ​ടു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റ​ണം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നി​ന്ന് മൃ​ഗ​ശാ​ല മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. മൃ​ഗ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന​ത് ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് അ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൃ​ഗ​ശാ​ല നെ​യ്യാ​ർ പോ​ലെ കാ​ടു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന​താ​ണ് ത​ൻ്റെ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മൃ​ഗ​ശാ​ല​യെ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. യൂ​റോ​പ്പി​ലെ പോ​ലെ കെ​യ​ർ ഗി​വിംഗ് കോ​ഴ്സു​ക​ൾ കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ ഇ​ൻ്റേ​ൺ​ഷി​പ്പ് കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. പ​ര​മാ​വ​ധി കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

International

ല​ണ്ട​നി​ൽ കാ​റോ​ട്ട മ​ത്സ​രം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്, ട്രാ​ക്കി​ൽ സൂ​പ്പ​ർ​താ​രം അ​ജി​ത്ത്

ല​ണ്ട​ൻ: ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ സി​ൽ​വ​ർ​സ്റ്റോ​ൺ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​റോ​ട്ട മ​ത്സ​രം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്. ത​മി​ഴ് സൂ​പ്പ​ർ താ​രം അ​ജി​ത് മ​ത്സ​രാ​ർ​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം കൂ​ടി​യാ​ണി​ത്.

കു​റ​ച്ചു​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​ജി​ത് കു​മാ​ർ വീ​ണ്ടും പ്ര​ഫ​ഷ​ണ​ൽ കാ​റോ​ട്ട മ​ത്സ​ര രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ന​ട​ൻ ബ്രി​ട്ട​നി​ലെ മു​ൻ​നി​ര റേ​സിം​ഗ് ട്രാ​ക്കി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ അ​ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യാ​ൻ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ച​ട​ങ്ങി​നു​ണ്ട്. ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട യു​കെ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ട്രാ​ക്കു​ക​ളി​ലൊ​ന്നാ​ണ് സി​ൽ​വ​ർ​സ്റ്റോ​ൺ.

Kerala

സം​സ്ഥാ​ന​ത്ത് ഊ​ർ​ജ പ്ര​തി​സ​ന്ധി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി; ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടേ​യും ത​ല​യി​ൽ വ​യ്‌​ക്കു​ന്നി​ല്ല, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ഊ​ർ​ജ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സ​മ​ഗ്ര​മാ​യ ഒ​രു വൈ​ദ്യു​തി പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ച്ച് ഈ ​പ്ര​തി​സ​ന്ധി മാ​നേ​ജ് ചെ​യ്യാ​നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ വ​രു​ന്ന പു​തി​യ വൈ​ദ്യു​തി ന​യ​ത്തി​ൽ സൗ​രോ​ർ​ജ​ത്തി​ന് മു​ഖ്യ​സ്ഥാ​നം ന​ൽ​കും. പു​തി​യ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി പോ​ളി​സി ഈ ​മാ​സം ത​ന്നെ വ​രും.

ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടേ​യും ത​ല​യി​ൽ വ​യ്‌​ക്കു​ന്നി​ല്ലെ​ന്നും ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ളം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ക എ​ന്ന ഏ​ർ​പ്പാ​ടാ​ണെ​ന്നും വൈ​ദ്യു​തി രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത​യാ​ണ് മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ഹൈ​ഡ്ര​ൽ പ​വ​ർ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ നോ​ൺ ക​ൺ​വ​ൻ​ഷ​ന​ൽ എ​ന​ർ​ജി സോ​ഴ്സ് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വൈ​ദ്യു​തി​ക്ക് ആ​വ​ശ്യ​ക​ത കൂ​ടി. അ​താ​ണ് ആ​ദ്യ പ്ര​ശ്നം, മ​റ്റെ​ല്ലാം ര​ണ്ടാ​മ​താ​ണ്. കൂ​ടാ​തെ വാ​ങ്ങാ​ൻ ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ൽ കെ​എ​സ്ഇ​ബി സം​ഘ​ടി​പ്പി​ച്ച എ​ക്സ്പോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ന​രു​പ​യോ​ഗ എ​ന​ർ​ജി എ​ന്ന് പ​റ​യു​മ്പോ​ൾ കെ​എ​സ്ഇ​ബി​യി​ലെ ചി​ല​ർ​ക്ക് ചൊ​റി​ച്ചി​ലാ​ണ്. പ്ര​ശ്നം വ​ഷ​ളാ​ക​ട്ടെ എ​ന്ന് ക​രു​തി ചി​ല​യി​ട​ത്ത് അ​നാ​വ​ശ്യ​മാ​യി നാ​ലും അ​ഞ്ചും ത​വ​ണ​യൊ​ക്കെ വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്നു.

District News

എ​രു​മേ​ലി​യു​ടെ പോ​രാ​യ്മ​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ം: എം​എ​ൽ​എ

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള കേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ തേ​ടു​മെ​ന്നും എ​രു​മേ​ലി സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്നും എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും എം​എ​ൽ​എ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​രു​മേ​ലി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ എം​എ​ൽ​എ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​രു​മേ​ലി​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന കാ​ല​ത്ത് എ​രു​മേ​ലി​യി​ലു​ണ്ടാ​കു​ന്ന വ​ലി​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന്‍റെ സ്ഥ​ലം കേ​സി​ൽ പെ​ട്ട് ന​ഷ്‌​ട​പ്പെ​ടു​ന്ന നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള കേ​സ്, ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ, സ്റ്റാ​ൻ​ഡി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

യോ​ഗ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ എ​ബ്ര​ഹാം, ബ്ലോ​ക്ക്‌ ഡി​വി​ഷ​ൻ അം​ഗം പ്ര​കാ​ശ് പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, ഇ.​ജെ. ബി​നോ​യ്‌, ഷ​മീ​ന ല​ത്തീ​ഫ്, അ​ഭി​രാ​മി ദേ​വ​രാ​ജ്, കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ചിറയിൻകീഴിലെ പ്രശ്നങ്ങൾ നി​രീ​ക്ഷി​ച്ചുവരുന്നു: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് എം​​​​എ​​​​ൽ​​​​എ​​​​യും ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​തൃ​​​​ത്വ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി നി​​​​രീ​​​​ക്ഷി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്.

പാ​​​​ർ​​​​ട്ടി​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​കാ​​​​തെ​​​​യു​​​​ള്ള നി​​​​ല​​​​പാ​​​​ട​​​​ണ​​​​ല്ലോ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മി​​​​ല്ലാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യാ​​​​കും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ശ​​​​ബ​​​​രി​​​​മ​​​​ല സീ​​​​സ​​​​ണ്‍ തു​​​​ട​​​​ങ്ങാ​​​​ൻ പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് യോ​​​​ഗ​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡുമായി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു തീ​​​​ർ​​​​ഥാ​​​​ട​​​​നം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​താ​​​​യും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

ചി​റ​യി​ൻ കീ​ഴി​ലെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യും ചി​റ​യി​ൻ​കീ​ഴി​ലെ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. പാ​ർ​ട്ടി​ക്കു വി​ധേ​യ​മാ​കാ​തെ​യു​ള്ള നി​ല​പാ​ട​ണ​ല്ലോ ര​മ്യ ഹ​രി​ദാ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പാ​ർ​ട്ടി ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​ത്ത ന​ട​പ​ടി​യാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സീ​സ​ണ്‍ തു​ട​ങ്ങാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​രി​ന് അ​തൃ​പ്തി​യു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കൂ​ടി​യാ​ലോ​ചി​ച്ചു ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ന്ന​താ​യും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തും വി​വി​ധ വ​കു​പ്പു​ക​ളെ​യും ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള യോ​ഗം പ​ന്പ​യി​ലും ചേ​രും.

Kerala

പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി നീ​ക്കം; നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ​ഡി ശി​പാ​ര്‍​ശ​യി​ല്‍ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ഡി​യു​ടെ ക​ത്തി​ലു​ള്ള​ത് ഗൗ​ര​വ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. ഇ​ഡി തെ​ളി​വു​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ​യും പി​ണ​റാ​യി​യു​ടെ മ​ക​ൾ വീ​ണ​ക്കെ​തി​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണം എ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സെ​ക്ഷ​ൻ 66/2 പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് ക​ത്ത​യ​ച്ച​ത്. പി​എം​എ​ൽ​എ വ​കു​പ്പ് പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണം എ​ന്നാ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. സി​എം​ആ​ർ​എ​ൽ-​എ​ക്സാ ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ അ​ട​ക്കം കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Kerala

പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം ചേ​ന്തി അ​നി​ലി​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചേ​ന്തി അ​നി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പൊ​ലീ​സും അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചേ​ന്തി അ​നി​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ചേ​ന്തി അ​നി​ലു​മാ​യി വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മി​ല്ല.

ചേ​ന്തി​യി​ലെ പ​രി​പാ​ടി​ക്ക് ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം അ​റി​യി​ച്ച​തോ​ടെ ര​ണ്ടാ​ഴ്ച മു​ൻ​പു ത​ന്നെ പ​രി​പാ​ടി​ക്ക് എ​ത്തി​ല്ലെ​ന്ന് സം​ഘ​ട​ക​രെ ഓ​ഫി​സി​ൽ നി​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ കേ​സ്: പ്രതിയെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ചെ​​​​​മ്പ​​​​​ഴ​​​​​ന്തി ശ്രീ​​​​​നാ​​​​​രാ​​​​​യ​​​​​ണ ഗു​​​​​രു​​​​​കു​​​​​ല​​​​​ത്തി​​​​​ലെ ജ​​​​​യ​​​​​ന്തി ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ പോ​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍റെ വാ​​​​​ഹ​​​​​നം ത​​​​​ട​​​​​ഞ്ഞു​​​​നി​​​​​ർ​​​​​ത്തി അ​​​​​വ​​​​​ഹേ​​​​​ളി​​​​​ച്ച കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യാ​​​​​യ മു​​​​​ൻ ജി​​​​​ല്ലാ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി അം​​​​​ഗം ചേ​​​​​ന്തി അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​റി​​​​​നെ പൊ​​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ വി​​​​​ട്ടു. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഒ​​​​​ന്നാം ക്ലാ​​​​​സ് ജു​​​​​ഡീ​​​​​ഷ​​​​​ൽ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് (ഒ​​​​​ന്ന്) കോ​​​​​ട​​​​​തി​​​​​യു​​​​​ടേ​​​​​താ​​​​​ണ് ഉ​​​​​ത്ത​​​​​ര​​​​​വ്.

ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം 4.30 വ​​​​​രെ​​​​​യാ​​​​​ണ് പൊ​​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​യെ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്കു ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു പൊ​​​​​ലി​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ങ്കി​​​​​ലും കോ​​​​​ട​​​​​തി ഒ​​​​​രുദി​​​​​വ​​​​​സ​​​​​ത്തെ ക​​​​​സ്റ്റ​​​​​ഡി​​​​​യാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. ക​​​​​സ്റ്റ​​​​​ഡി കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ ശേ​​​​​ഷ​​​​​മേ പ്ര​​​​​തി​​​​​യു​​​​​ടെ ജാ​​​​​മ്യാ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​വാ​​​​​ദം കേ​​​​​ൾ​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​വി​​​​​ലെ 11-ഓ​​​​​ടെ റി​​​​​മാ​​​​​ൻ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന പ്ര​​​​​തി​​​​​യെ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി.

Kerala

ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും വ​ഴി​യി​ൽ ത​ട​യാ​ൻ പാ​ടി​ല്ല: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ഇ​ത്ത​ര​ത്തി​ൽ ത​ട​യാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്ത് ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​വാ​ദ​മു​ള്ള ആ​ളു​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ട​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് സ്വാ​ഭാ​വി​ക​മാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സി​പി​എം-​സി​പി​ഐ ത​ർ​ക്ക​ത്തി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം അ​വ​ർ ത​ന്നെ തീ​ർ​ക്ക​ട്ടെ​യെ​ന്നും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ത്തി​ൽ ത​ങ്ങ​ൾ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

നെഹ്റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളുടെ പോര്

ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് തുടക്കം. പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.

പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് അൽപ്പസമയത്തിനകം തുടങ്ങും.

National

അ​മി​ത് ഷാ​യെ ക​ണ്ട​തി​ന് പി​ന്നാ​ലെ യു​ടേ​ൺ ; വി​ജ​യ്‌​യെ ക​ട​ന്നാ​ക്ര​മി​ച്ച് ഡി​എം​കെ

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും ടി​വി​കെ​യും നി​ല​പാ​ട് മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച് ഡി​എം​കെ രം​ഗ​ത്ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് വി​ജ​യ് മ​ല​ക്കം​മ​റി​ഞ്ഞ​തെ​ന്നാ​ണ് ഡി​എം​കെ​യു​ടെ ആ​രോ​പ​ണം.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ നേ​ര​ത്തെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ടി​വി​കെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യ​വും ടി​വി​കെ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​തേ ആ​ഴ്ച ത​ന്നെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്.

ടി​വി​കെ സ​ർ​ക്കാ​രി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ ഈ ​ഇ​ര​ട്ട​ത്താ​പ്പി​നെ ചോ​ദ്യം ചെ​യ്യു​മോ​യെ​ന്നും അ​തോ എ​ല്ലാം ത​ല​യാ​ട്ടി അം​ഗീ​ക​രി​ക്കു​മോ​യെ​ന്നും ഡി​എം​കെ ഐ​ടി സെ​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ൽ​പേ​ട്ടി​ൽ ന​ട​ന്ന സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ലി​ന്‍റെ 31-ാമ​ത് യോ​ഗ​ത്തി​നി​ടെ​യാ​ണ് വി​ജ​യ്‌​യും അ​മി​ത് ഷാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 

അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഡി​എം​കെ ആ​രോ​പി​ക്കു​ന്ന​ത്.

District News

ശ​ബ​രി വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ണ്ണി​ൽ വേ​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

അ​ടൂ​ര്‍: ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി കൊ​ടു​മ​ണ്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ റ​വ​ന്യു​ഭൂ​മി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി വി​മാ​ന​ത്താ​വ​ള ആ​ക്‌ഷന്‍ ക​മ്മി​റ്റി സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ല്‍​കി.

പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​കാ​ത്ത​തും ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ യാ​ത്രാ​സൗ​ക​ര്യ​മു​ള്ള​തും വ​ന്യ​ജീ​വി​ക​ള്‍​ക്ക് ഭീ​ഷ​ണി​യി​ല്ലാ​ത്ത​തു​മാ​യ പ്ര​ദേ​ശ​മാ​ണ് കൊ​ടു​മ​ണ്ണി​ലേ​തെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല​യി​ല്‍​നി​ന്ന് അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത സ്ഥ​ല​മാ​ണി​തെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു.

2015 മു​ത​ല്‍ വി​വി​ധ സ​ര്‍​ക്കാ​രു​ക​ള്‍ ശ​ബ​രി വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ​രി​ഗ​ണി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തേ​വ​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. എ​രു​മേ​ലി ചെ​റു​വ​ള്ളി പ​ദ്ധ​തി നി​യ​മ​ക്കു​രു​ക്കി​ലാ​യ​തി​നാ​ല്‍ അ​വി​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ആ​റ​ന്മു​ള​യി​ലും മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം കൊ​ടു​മ​ണ്ണി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണെ​ന്ന് ആ​ക്‌ഷന്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല സ​ര്‍​ക്കാ​ര്‍ റ​വ​ന്യു ഭൂ​മി​യാ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്നും ഭൂ​മി സം​ബ​ന്ധ​മാ​യ നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​വും പ​ദ്ധ​തി​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല വ​ന​ഭൂ​മി​യാ​ണെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​വേ​ദ​ന​മാ​ണ് സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്.

ആ​ക്‌ഷന്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജി​കു​മാ​ര്‍ ര​ണ്ടാം​കു​റ്റി, ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കു​ള​ത്തും​ക​രോ​ട്ട്, ടി ​തു​ള​സീ​ധ​ര​ൻ, വി​നോ​ദ് വാ​സു​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kerala

ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല ; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പോ​സ്റ്റു​ക​ൾ നീ​ക്കി​യ​ത് സാ​ങ്കേ​തി​ക പി​ഴ​വെ​ന്ന് മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ വി​മ​ർ​ശി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​ത് ആ​രു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മ​ല്ലെ​ന്ന് മെ​റ്റ. എ​ഐ സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​ത്. നീ​ക്കം ചെ​യ്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

മെ​റ്റ​യു​ടെ ഇ​ന്ത്യ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ങ്ങി​നെ അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മെ​റ്റ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ക​മ്പ​നി സാ​ങ്കേ​തി​ക പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി മെ​റ്റ എ​ഐ ടൂ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.  എ​ഐ സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നും മെ​റ്റ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. 

പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തി​ന് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക പി​ഴ​വാ​ണ് കാ​ര​ണ​മെ​ന്നും മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തോ​ടെ സം​ഭ​വ​ത്തി​ൽ പു​തി​യ വ​ഴി​ത്തി​രി​വു​ണ്ടാ​യി.

Kerala

80-ാം സ്വാ​ത​ന്ത്ര്യ​ദി​നം: സം​സ്ഥാ​ന​ത്തും വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ; ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തും വി​പു​ല​മാ​യ ച​ട​ങ്ങു​ക​ൾ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ദേ​ശീ​യ ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. വ​ന്ദേ​മാ​ത​രം ആ​ലാ​പ​ന​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള പു​ഷ്പ​വൃ​ഷ്ടി​യും ന​ട​ന്നു. വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ, അ​ശ്വാ​രൂ​ഢ​സേ​ന, എ​ൻ​സി​സി, സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്റ്സ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡി​ന്‍റെ അ​ഭി​വാ​ദ്യം മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് പ​തി​നാ​ലു ജി​ല്ല​ക​ളി​ലും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ക്കു​ക​യാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ഉ​ണ്ടാ​യി​ല്ല.

പ്ര​ള​യം പ്ര​തി​രോ​ധി​ക്കാ​ൻ ശാ​സ്ത്രീ​യ സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജീ​വ​ൻ ന​ഷ്ട​മാ​യ​വ​ർ​ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച് കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി വാ​ക്കു​ക​ള്‍ ആ​രം​ഭി​ച്ച​ത്. രാ​ഷ്ട്രീ​യ അ​ന്ധ​ത​യും വി​ദ്വേ​ഷ​വും വെ​ടി​ഞ്ഞ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​റ​ണ​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​ദാ​ര്യം അ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്നും പ​റ​ഞ്ഞു.

ഏ​ക​വി​ള തോ​ട്ട​ത്തി​ൽ ഒ​രേ​യി​നം മ​നു​ഷ്യ​രെ വ​ള​ർ​ത്തി, ഒ​രേ ഭാ​ഷ​യും വി​ശ്വാ​സ​വും ജീ​വി​ത ശൈ​ലി​യും വ​ള​ർ​ത്തു​ന്ന, വെ​റു​പ്പി​ന്റെ തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത​ല്ല ജ​നാ​ധി​പ​ത്യം. പു​തു​ത​ല​മു​റ​ക്ക് സ്വ​ന്തം കാ​ലി​ൽ അ​ഭി​മാ​ന​ത്തോ​ടെ നി​ൽ​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണം. ല​ഹ​രി എ​ന്ന വി​പ​ത്തി​നെ പ​ടി​യി​റ​ക്ക​ണ​മെ​ന്നും ഇ​വ സ​ർ​ക്കാ​രി​ന്റെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

Kerala

ക​ട​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​തി​യ ച​ട്ട​ക്കൂ​ട്; എ​സ്ഒ​പി ഉ​ട​നെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം കാ​ണാ​താ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ മി​നി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​ർ (എ​സ്ഒ​പി) കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും മി​നി​റ്റു​ക​ൾ ക​ണ​ക്കാ​ക്കി വി​ല​യി​രു​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പു​തി​യ ന​ട​പ​ടി ക്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്ഒ​പി ​അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രി​ക്കും ന​ട​പ​ടി​ക്ര​മം ത​യാ​റാ​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ത​ല​പ്പൊ​ഴി​യെ അ​പ​ക​ട​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​യു​ടെ ആ​ദ്യ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. അ​ടു​ത്ത യോ​ഗം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും. 

ഇ​തു​വ​രെ 80ലേ​റെ പേ​ർ മ​രി​ച്ച മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഹ്ര​സ്വ​കാ​ല, ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഐ​ഐ​ടി വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​കും പ​ദ്ധ​തി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ക​ണ്ണൂ​രി​ൽ മ​രി​ച്ച രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പാ​തി​വ​ഴി​യി​ൽ നി​ല​ച്ച വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കും. രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് ജോ​ലി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സ​മാ​ശ്വാ​സ തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​ര​ഞ്ജ​ന നാ​യ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. എ​ഡി​എ​മ്മാ​യി​രു​ന്ന അ​ന്ത​രി​ച്ച ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍ നി​ര​ഞ്ജ​ന​യ്ക്കാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് നി​ര​ഞ്ജ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഡി. ​മ​ഞ്ജു​ഷ, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ആ​യാ​ണ് നി​ര​ഞ്ജ​ന​യ്ക്കു നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ന​വീ​ന്‍ ബാ​ബു​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ദ്ദേ​ഹ​ത്തെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് വി​ട്ടി​രു​ന്നു. സി​പി​എം നേ​താ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​യാ​ണ് പ്ര​തി.

Kerala

വി​ഴി​ഞ്ഞ​ത്ത് ക​യ​റ്റു​മ​തി - ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്കം ഓ​ഗ​സ്റ്റ് 18ന് ​തു​ട​ങ്ങും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ക​യ​റ്റു​മ​തി - ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്ക​ത്തി​ന് ഓ​ഗ​സ്റ്റ് 18ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​തു​വ​രെ വി​ഴി​ഞ്ഞ​ത്ത് ട്രാ​ൻ​സ്ഷി​പ്പ്മെ​ന്‍റ് മാ​ത്ര​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. അ​തി​ൽ 60 ശ​ത​മാ​നം ക​ണ്ടെ​യ്ന​റു​ക​ളും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​താ​യി​രു​ന്നു. തു​റ​മു​ഖ​ത്തി​ന്‍റെ ഗു​ണ​ഫ​ലം നാ​ടി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ത്തെ പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

District News

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണം: മു​ഹ​മ്മ​ദ് റി​യാ​സ്

 കോ​വ​ളം: ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തിനു പ​ക​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.എ. മു​ഹ​മ്മ​ദ് റി​യാ​സ്.

വി​ഴി​ഞ്ഞ​ത്തുനി​ന്നും ക​ട​ലി​ൽ കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി ജോ​ൺ മ​ത്യാ​സിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.എ​സ്. ഹ​രി​കു​മാ​ർ, പികെഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ണ്ടി​ത്ത​ടം മ​ധു, സി​പി​എം ​ജി​ല്ലാ ക​മ്മി​റ്റിയം​ഗം വി. ​അ​നൂ​പ്, കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. അ​ജി​ത്ത്, ജി. ​അ​നി​ൽ​കു​മാ​ർ, കെ. ​മ​ധു എ​ന്നി​വ​രും ഒപ്പമുണ്ടായിരുന്നു.

District News

വാ​യ​ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

ക​ള​മ​ശേ​രി: വാ​യ​ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ‌ ക​ഠി​നാ​ധ്വാ​ന​വും നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ ഇ​ഷ്ട​മു​ള്ള വി​ഷ​യ​മെ​ടു​ത്ത് എ​ത്ര​ത്തോ​ളം പ​ഠി​ക്കാ​ൻ ക​ഴി​യു​മോ അ​ത്ര​ത്തോ​ളം പ​ഠി​ക്ക​ണം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മ​നു​ഷ്യ​ബു​ദ്ധി​യെ വ​രെ അ​ള​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ല​മാ​ണ്. ന​മ്മു​ടെ ശ്വാ​സം അ​ട​യു​ന്ന​ത് വ​രെ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​ള​മ​ശേ​രി ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ , ഹാ​രീ​സ് ബീ​രാ​ൻ, ജി​ല്ലാ ക​ള ക്ട​ർ ജി. ​പ്രി​യ​ങ്ക, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജ​മാ​ൽ മ​ണ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. മി​ക​ച്ച​വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

District News

മു​ഖ്യ​മ​ന്ത്രി ഗു​രു​വാ​യൂ​രിൽ ദ​ർ​ശ​നംന​ട​ത്തി

ഗു​രു​വാ​യൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ഗു​രു​വാ​യൂ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പാ​ണു ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ദ​ർ​ശ​ന​ശേ​ഷം നേ​ന്ത്ര​പ്പ​ഴം​കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി. 69 കി​ലോ നേ​ന്ത്ര​പ്പഴ​മാ​ണ് ഇ​തി​നാ​യി വേ​ണ്ടി​വ​ന്ന​ത്. ഇ​തി​നാ​യി 3,550 രൂ​പ ദേ​വ​സ്വ​ത്തി​ൽ അ​ട​ച്ചു.

തൊ​ഴു​തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തോ​ടെ ഭ​ക്ത​ർ ചു​റ്റും ത​ടി​ച്ചു​കൂ​ടി. മു​ഖ്യ മ​ന്ത്രി എ​ത്തി​യ​ത​റി​ഞ്ഞ് ശ്രീ​വ​ത്സം ഗ​സ്റ്റ്ഹൗ​സി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും വ​ലിയ ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, ഗു​രു​വാ​യൂ​ർ എ​സി​പി എം. ​സു​രേ​ന്ദ്ര​ൻ, എ​സ്എ​ച്ച്ഒ വി​നോ​ദ് വ​ലി​യാ​ട്ടൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ​യൊ​രു​ക്കി.

District News

ജോ​ൺ മ​ത്യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും

പൂ​വാ​ർ: മീ​ൻ​പി​ടു​ത്ത​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ജോ​ൺ മ​ത്യാ​സി​ന്‍റെ മ​ക്ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. പി​താ​വി​നെ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും രാ​ത്രി എ​ട്ടോടെ പു​ല്ലു​വി​ള​യി​ൽ എ​ത്തി​യ​തോ​ടെ വീ​ട്ടു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധിച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോടെയാണ് കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വാ​ക്കു പ​ക​ർ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ കോ​ൾ എ​ത്തി​യ​ത്.

ജോ​ണി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പി​ന്തു​ണ നേ​രി​ട്ടെ​ത്തി അ​റി​യി​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളാൽ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.​ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും സ​ഹാ​യ​വും നേ​രി​ൽ ക​ണ്ട് ഉ​റ​പ്പു​ന​ൽ​കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മ​ന്ത്രി ഷിബു ബേബി ജോൺ മ​ട​ങ്ങി​യ​ത്. തെര​ച്ചി​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജിത​മാ​ക്കാ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നും തീ​ര​ദേ​ശ പൊ​ലീ​സി​നും മ​ന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി.

ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​ൾ​ക്ക​ട​ൽ പ​രി​ശോ​ധ​ന​ക്കു​പ​രി ത​മി​ഴ് നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി, തൂ​ത്തു​ക്കു​ടി, രാ​മേ​ശ്വ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന തി​ര​ച്ചി​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​പ​രി നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ, ഡോ​ണി​യ​ർ വി​മാ​നം എ​ന്നി​വ​യു​ടെ ആ​കാ​ശ​നി​രി​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഇ​തി​നു​പ​രി ഇ​ന്ന് മു​ത​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള തെര​ച്ചി​ലി​നും അ​ധി​കൃ​ത​ർ തു​ട​ക്കം കു​റി​ക്കും. ക​ഴി​ഞ്ഞ​മാ​സം 31ന് ഉ​ച്ച​യോ​ടെ മ​റ്റ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം തീ​ര​ത്ത് നി​ന്ന് 18 കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് ജോ​ണിനെ​കാ​ണാ​താ​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ​ ജോ​ൺ മ​ത്യാ​സിനെ കടലിൽ കാണാതായി. മ​റൈ​യ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും കോ​സ്റ്റ് ഗാ​ർ​ഡ് പ​ട്രോ​ളിംഗ് ബോ​ട്ടു​ക​ളും അ​ന്ന് മു​ത​ൽ ന​ട​ത്തു​ന്ന തെര​ച്ചി​ലി​ലും ജോണിനെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പും ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യു​ള്ള മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള വ​ര​വു​മു​ണ്ടാ​യ​ത്. തെര​ച്ചി​ലി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം കൂ​ടു​ത​ൽ വി​പു​ല​മാ​യി തേ​ടു​മെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എംഎ​ൽഎ എം വി​ൻ​സ​ൻ്റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ബ​ർ ഫ്രീ​ഡാ​സൈ​മ​ൺ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്‌​പം വി​ൻസന്‍റ് എന്നിവർ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

അ​സം​ഘ​ടി​ത ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ർ​വേ: ശ​രി​യാ​യ വി​വ​രം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക സ്ഥി​തി വി​ല​യി​രു​ത്താ​നാ​യി അ​സം​ഘ​ടി​ത ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക സ​ർ​വേ ന​ട​പ​ടി​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്പോ​ൾ കൃ​ത്യ​വും വ​സ്തു​താ​പ​ര​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദേ​ശീ​യ സ്ഥി​തി​വി​വ​ര ക​ണ​ക്കു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​സ്യൂ​സ് (അ​ന്വ​ൽ സ​ർ​വേ ഓ​ഫ് അ​ണ്‍ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡ് സെ​ക്ട​ർ എ​ന്‍റ​ർ​പ്രൈ​സ​സ്) സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക-​സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി എ​ത്തു​ക. നി​ർ​മാ​ണം, വ്യാ​പാ​രം, വി​വി​ധ സേ​വ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സം​ഘ​ടി​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് സ​ർ​വേ​യി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന സ്വ​ഭാ​വം, തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, വ​രു​മാ​ന​വും ചെ​ല​വും, നി​ക്ഷേ​പം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടും.

സ​ർ​വേ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​രൂ​പീ​ക​ര​ണ​ത്തി​നും ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും തൊ​ഴി​ൽ സൃ​ഷ്ടി സം​ബ​ന്ധ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും വി​വി​ധ സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ; വി​വാ​ദമായതോടെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ നി​രീ​ക്ഷി​ക്കാ​ൻ പി​ആ​ർ​ഡി കാ​മ​റ സ്ഥാ​പി​ച്ചെ​ന്ന പേ​രി​ൽ വി​വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു മു​മ്പു​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ടി​വി ചാ​ന​ലു​ക​ളി​ൽ വ​ന്ന​തി​നെതു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​മ​റ മാ​റ്റി.

എ​ന്നാ​ൽ, സി​പി​എം സം​സ്ഥാ​ന സ​മി​തി ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​ർ മാ​തൃ​ക​യി​ൽ ചോ​ദ്യം ചോ​ദി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി തി​രി​ച്ച​റി​യാ​ൻ ക​ഴി​യും​വി​ധം സെ​ക്ര​ട്ടേ​റി​യ​റ്റ് നോ​ർ​ത്ത് ബ്ലോ​ക്കി​ലെ താ​ഴ​ത്തെ നി​ല​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

District News

മു​ഖ്യ​മ​ന്ത്രി കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശി​ക്ക​ണം

ച​ങ്ങ​നാ​ശേ​രി: നി​ര​ന്ത​ര​മാ​യി കു​ട്ട​നാ​ട്ടി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലും ഉ​ണ്ടാ​കു​ന്ന പ്ര​ള​യ​ക്കെ​ടു​തി​വി​ല​യി​രു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി കു​ട്ട​നാ​ട് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും കു​ട്ട​നാ​ടി​നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഗ്രെ​യ്റ്റ​ര്‍ കു​ട്ട​നാ​ട് ഡെ​വ​ല​പ്പ്‌​മെ​ന്റ് ക​മ്മ്യൂ​ണി​റ്റി​യും ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​ട്ട​നാ​ടും സം​യ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്‍​വീ​ന​ര്‍ ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​ട്ട​നാ​ട് ചെ​യ​ര്‍​മാ​ന്‍ ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

National

എം​എ​ല്‍​എ​മാ​ർ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളു​രു: ക​ര്‍​ണാ​ട​ക​ത്തി​ല്‍ മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യെ​ത്തു​ട​ര്‍​ന്ന് അ​തൃ​പ്തി​യി​ലാ​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍. ആ​രു രാ​ജി​വ​ച്ചാ​ലും മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി പാ​ര്‍​ട്ടി​യാ​ണ് വ​ലു​തെ​ന്നും പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ എം​എ​ല്‍​എ​മാ​രെ നേ​രി​ട്ട് വി​ളി​ച്ച് സം​സാ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഡി.​കെ. ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച​ത്. അ​ന്തി​മ​പ​ട്ടി​ക​യി​ൽ ത​ഴ​യ​പ്പെ​ട്ടു​വെ​ന്നു പ​റ​ഞ്ഞ് ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചി​രു​ന്നു.

District News

ദു​ര​ന്ത​ബാ​ധി​ത​രെ ചേ​ര്‍​ത്തു​പി​ടി​ച്ച്, ക​ണ്ണീ​രൊ​പ്പി മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി മൂ​ലം ജി​ല്ല​യി​ലു​ണ്ടാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​വ​രു​ടെ വി​ഷ​മ​ത അ​ദ്ദേ​ഹം നേ​രി​ട്ട​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ഴ​ഞ്ചേ​രി​യി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി.​വി. ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ആ​റ​ന്മു​ള പ​ര​മൂ​ട്ടി​ൽ​പ​ടി​യി​ൽ വെ​ള്ള​ത്തി​ൽ​മു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ചി​റ​യി​റ​മ്പ് എം​ടി എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും മു​ഖ്യ​മ​ന്ത്രി എ​ത്തി.

വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും

റാ​ന്നി: എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ട്ട് മു​ഖ്യ​മ​ന്ത്രി പ​രാ​തി സ്വീ​ക​രി​ച്ചു. പ​രാ​തി​ക​ള്‍ ഓ​രോ​ന്നും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച് ശാശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന ഉ​റ​പ്പും അ​ദ്ദേ​ഹം ന​ല്‍​കി.

വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​മാ​ണ് ആ​ദ്യം സ്വീ​ക​രി​ച്ച​ത്. പ​രാ​തി​ക്കാ​രാ​യ പ​ല​രും മു‌​ഖ്യ​മ​ന്ത്രി​യു​ടെ മു​മ്പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പി സ​മാ​ധാ​നി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം നി​വേ​ദ​നം സ്വീ​ക​രി​ച്ച​ത്.

മ​ഴ​ക്കെ​ടു​തി​യി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച റാ​ന്നി​യി​ലേ​തു​ള്‍​പ്പെ​ടെ വ്യാ​പാ​രി​ക​ളു​ടെ ന​ഷ്ടം പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ക​ച്ച​വ​ട​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി വാ​യ്പ പ​ദ്ധ​തി​ക​ളും മ​റ്റു പ്ര​ത്യേ​ക സ​ഹാ​യ​വും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി.

പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യാ​നും കൃ​ത്യ​മാ​യ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ചേ​ര്‍​ന്ന് പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.​ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കൊ​പ്പ​മു​ണ്ടെ​ന്ന ഉ​റ​പ്പും മു​ഖ്യ​മ​ന്ത്രി ന​ല്‍​കി.

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം​എ​ല്‍​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

കോ​ഴ​ഞ്ചേ​രി: പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ൽ പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കോ​ഴ​ഞ്ചേ​രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന യോ​ഗ​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ആ​റാ​യി​ര​ത്ത​ല​ധി​കം പേ​ര്‍ നി​ല​വി​ലു​ണ്ട്. ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ​യോ ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ക്കും. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ധി​ക തു​ക വി​നി​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി.

ക്യാ​മ്പു​ക​ളി​ല്‍ പ​ര​മാ​വ​ധി 150 പേ​രാ​യി നി​ജ​പ്പെ​ടു​ത്തി ബാ​ക്കി​യു​ള്ള​വ​രെ മ​റ്റു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തും മു​മ്പ് കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. വീ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് 10,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡി​ആ​ര്‍​എ​ഫ് , പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മു​ക​ളെ ദു​ര​ന്ത​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്ത് ന​ദി​ക​ളു​ടെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ന​ദി​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കും: മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ന​ദി​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക്യാ​മ്പു​ക​ളി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി ദു​രി​ത ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ച്ചു.

ന​ദി​യു​ടെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം. ഇ​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ആ​ണ് മു​ൻ​ഗ​ണ​ന. സ്ഥി​രം ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം ഉ​ണ്ടാ​കും. ആ​ദ്യ പ്രൊ​ജ​ക്ട് പ​ത്ത​നം​തി​ട്ട​യാ​യി​രി​ക്കും.

മ​റ്റ് ഏ​ജ​ൻ​സി​ക​ൾ ചേ​ർ​ത്തു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​തീ​വ്ര മ​ഴ ആ​യി​രു​ന്നു. ആ​ളു​ക​ളെ മാ​റ്റാ​ൻ പോ​ലും സ​മ​യം കി​ട്ടി​യി​ല്ല. വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​നം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഉ​ണ്ടാ​കും. കൂ​ടു​ത​ൽ ഹെ​ലി​കോ​പ്റ്റ​ർ ന​ൽ​കും. അ​ടു​ത്ത പ്ര​ള​യം വ​രെ കാ​ത്തി​രി​ക്കു​ന്നി​ല്ല. ഉ​ട​ൻ നീ​ക്കം ചെ​യ്യും.

അ​റി​ഞ്ഞ​ത് മു​ത​ൽ എ​ല്ലാ മ​ന്ത്രി​മാ​രും ജി​ല്ല​ക​ളി​ലേ​ക്കു അ​യ​ച്ചു. പ​ണം അ​നു​വ​ദി​ച്ചു​വെ​ന്നും സി​പി​എം പ​റ​യു​ന്ന​ത​നു​സ​രി​ച്ച് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ഗ്യാ​ല​റി​യി​ൽ ഇ​രു​ന്നു പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി ക​ളി​ക്കു​ന്ന​ത്; മു​ഖ്യ​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച് പി. ​രാ​ജീ​വ്

കൊ​ച്ചി: ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ ത​ന്നെ​യെ​ന്ന് സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പി ​രാ​ജീ​വ്. മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വി​മ​ർ​ശി​ച്ച​ത് പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലു​ണ്ട്.

ഗ്യാ​ല​റി​യി​ൽ ഇ​രു​ന്നു പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി ക​ളി​ക്കു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​വ​സ്റ്റേ​ഴ്സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​പ്രൈ​സ് ആ​യി പു​റ​ത്തു വ​രു​മാ​യി​രി​ക്കു​മെ​ന്നും രാ​ജീ​വ് പ​രി​ഹ​സി​ച്ചു.

സം​സ്ഥാ​നം മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​പ്പോ​ൾ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​ന് എ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യേ​യും രാ​ജീ​വ് പ​രി​ഹ​സി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കാ​ണി​ക്കാ​ൻ വേ​ണ്ടി ഭ​ക്ഷ​ണം ക​ഴി​ച്ചു എ​ന്ന് പ​റ​യാ​മാ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ചു എ​ന്ന​ത് വി​വാ​ദ​മാ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്നാ​ണോ യോ​ഗം ചേ​ർ​ന്ന​തെ​ന്ന് അ​ദേ​ഹം ചോ​ദി​ച്ചു. ഇ​തു​വ​രെ കാ​ര്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്നി​ല്ല. ഒ​ന്നി​ച്ചു നി​ൽ​ക്കാം എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ​ത്.

ഇ​തി​നു​മു​ൻ​പും കേ​ര​ളം പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്ന​ത്‌. ഇ​ന്ന് അ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടോ​യെ​ന്ന് രാ​ജീ​വ് ചോ​ദി​ച്ചു.

 

Kerala

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​ത്; വി​ശ​ദീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഒ​രു നി​ക്ഷേ​പ​ക ഗ്രൂ​പ്പി​നെ കാ​ണാ​നാ​ണ് പോ​യ​ത്. വ​ന്ദേ ഭാ​ര​ത് ബു​ക്ക് ചെ​യ്തി​രു​ന്നു. നേ​ര​ത്തെ കാ​ണ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യാ​ത്ര ചെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും 80 ല​ക്ഷം കൊ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. പ​ഴ​യ മു​ഖ്യ​മ​ന്ത്രി ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്ത​തി​നെ താ​ൻ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

താ​ൻ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പോ​യി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് പോ​യ​ത്. സ​ർ​ക്കാ​രി​ന് ഗു​ണ​ക​ര​മാ​കു​ന്ന കാ​ര്യ​ത്തി​നാ​ണ് പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ക്ഷേ​പ​ക ഗ്രൂ​പ്പി​ന്‍റെ പേ​ര് എ​ന്താ​ണെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​യി​ല്ല. ഇ​നി അ​വ​രെ കൂ​ടി വ​ലി​ച്ചി​ഴ​ക്ക​ണോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ത് നി​ങ്ങ​ളോ​ട് പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Movies

ചി​രി​ച്ചു​കൊ​ണ്ട് ക​ഴു​ത്ത​റ​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്, ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി അ​ങ്ങ​നെ​യ​ല്ല: ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ  

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​ക്കു​റി​ച്ച് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ന​ട​ത്തി​യ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ന​സി​ലു​ള്ള​ത് അ​തേ​പ​ടി മു​ഖ​ത്ത് കാ​ണി​ക്കു​ന്ന ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​ണ് ധ്യാ​ൻ പ​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് ര​ണ്ടു​വാ​ക്ക് പ​റ​ഞ്ഞേ മ​തി​യാ​വൂ. അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​രു വേ​ദി പ​ങ്കി​ട്ടി​രു​ന്നു. മ​ന​സി​ന്‍റെ സൂ​ചി​ക​യാ​ണ് മു​ഖം എ​ന്ന് പ​റ​യാ​റു​ണ്ട്. ചി​ല ആ​ളു​ക​ളു​ടെ മ​ന​സി​ലു​ള്ള​തെ​ല്ലാം മു​ഖ​ത്ത് വ​രും. ചി​രി​ച്ചു​കൊ​ണ്ട് ക​ഴു​ത്ത​റു​ക്കു​ന്ന ചി​ല​രെ നാം ​ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ മ​ന​സി​ൽ എ​ന്താ​ണോ ഉ​ള്ള​ത്, അ​ത് അ​തേ​പ​ടി മു​ഖ​ത്ത് കാ​ണി​ക്കു​ന്ന ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി.’’ ധ്യാ​ൻ പ​റ​ഞ്ഞു. 

മു​ൻ​പ് ന​ട​ത്തി​യ  മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വും ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ന​ൽ​കി.  താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണെ​ന്ന് ധ്യാ​ൻ പ​റ​ഞ്ഞു. 

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​ന്നോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത ഹൈ​ബി ഈ​ഡ​ൻ എം.​പി​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ധ്യാ​ൻ സം​സാ​രി​ച്ച​ത്.

‘‘മു​ഖ്യ​മ​ന്ത്രി ആ​വ​ണ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഒ​രു കാ​മ്പു​മി​ല്ല. ത​മാ​ശ​യ്ക്ക് അ​പ്പു​റ​ത്തേ​ക്ക് ഒ​ന്നു​മി​ല്ല. ഞാ​ൻ സി.​എം. ആ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഹൈ​ബി ഈ​ഡ​ൻ എം.​പി. എ​ന്നെ നോ​ക്കി ചി​രി​ച്ചു. ഇ​നി ഇ​വ​നും കൂ​ടെ വ​ലി​ഞ്ഞു ക​യ​റി വ​രു​മ​ല്ലോ എ​ന്ന് പ​റ​ഞ്ഞു. നി​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ആ​വു​മ്പോ​ൾ ഞാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യി​ക്കോ​ളാം എ​ന്നാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യാ​നു​ള്ള​ത്.’’ എ​ന്നാ​യി​രു​ന്നു ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ.

 

Kerala

'ഞാ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി, ഇ​നി ക​ഴി​ക്കാ​തി​രി​ക്കാം'; വി​രു​ന്ന് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​രു​ന്ന് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന്‍. താ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യെ​ന്നും തെ​റ്റ് പ​റ്റി​പ്പോ​യെ​ന്നും സ​ല്‍​ക്കാ​ര​ത്തി​ന് അ​ല്ല പോ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഹീ​ന​മാ​യ അ​പ​വാ​ദ​പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

"അ​ന്ന് രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ റ​വ​ന്യൂ മ​ന്ത്രി​യെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ജി​ല്ല​യി​ലെ ചാ​ര്‍​ജു​ള്ള മ​ന്ത്രി​മാ​രെ​യും ക​ള​ക്ട​ര്‍​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ടു. വ​രേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്ക് ശേ​ഷ് മൂ​ന്നാ​യ​പ്പോ​ൾ ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി. 2018ലും 2019​ലും ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ള്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി നി​രാ​ഹാ​ര​മാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​നൊ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​പോ​യി. അ​പ​വാ​ദ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ലേ, എ​ന്തൊ​രു തെ​റ്റാ​ണ്. ഭ​ക്ഷ​ണം ക​ഴി​ച്ചു, തെ​റ്റ് പ​റ്റി​പോ​യി. ഇ​നി മു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കാം', മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ വീ​ണ​മീ​ട്ടു​ന്നു', മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വ​മു​മാ​യി മു​ൻ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സം​സ്ഥാ​ന​ത്ത് മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ദു​രി​തം വി​ത​യ്ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്‍റെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​യാ​ണ് ശി​വ​ൻ​കു​ട്ടി വി​മ​ർ​ശി​ച്ച​ത്.

ജ​ന​ങ്ങ​ൾ ഭീ​തി​യി​ലും നി​രാ​ശ​യി​ലും ക​ഴി​യു​മ്പോ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ക​ട​മ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നു​ക​ളി​ൽ മു​ഴു​കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. വ്യ​ക്തി​പ​ര​മാ​യ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും താ​ല്പ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഈ ​സ​മീ​പ​നം പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി 'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ നീ​റോ വീ​ണ​മീ​ട്ടു​ന്ന​തി​ന്' തു​ല്യ​മാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വ​മാ​ണ് ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ക്കേ​ണ്ട​തെ​ന്ന് ശി​വ​ൻ​കു​ട്ടി ഫെ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു.

വി. ശി​വ​ൻ​കു​ട്ടി​യു​ടെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പ്

നാ​ട് ദു​ര​ന്ത​മു​ഖ​ത്ത് പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​ന്ന​ദ്ധ​ത​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മാ​ണ് ഇ​ത്ത​രം പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത്.

എ​ന്നാ​ൽ, അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഔ​ദ്യോ​ഗി​ക ക​ട​മ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പൊ​ന്നാ​നി​യി​ൽ യൂ​ത്ത് ലീ​ഗ് നേ​താ​വി​ന്റെ വ​സ​തി​യി​ലെ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ശ്രീ ​വി. ഡി. ​സ​തീ​ശ​ൻ ചെ​യ്ത​ത്. നാ​ടൊ​ട്ടു​ക്കും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലും നി​രാ​ശ​യി​ലും ക​ഴി​യു​മ്പോ​ൾ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നു​ക​ളി​ൽ മു​ഴു​കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി 'റോം ​ക​ത്തി​യെ​രി​യു​മ്പോ​ൾ നീ​റോ വീ​ണ​മീ​ട്ടു​ന്ന​തി​ന്' തു​ല്യ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും താ​ല്പ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ഈ ​സ​മീ​പ​നം പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. മ​റ്റു പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ച് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നു​ള്ള ആ​ർ​ജ്ജ​വ​മാ​ണ് ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ക്കേ​ണ്ട​ത്.

ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​ർ​ന്ന ക്യാ​പ്റ്റ​ൻ ശ്രീ ​പി​ണ​റാ​യി വി​ജ​യ​നെ​പ്പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യെ നാം ​ക​ണ്ട​താ​ണ്. ഇ​ച്ഛാ​ശ​ക്തി​യോ​ടെ ഭ​ര​ണം ന​ട​ത്താ​ൻ വി. ​ഡി. സ​തീ​ശ​ൻ പി​ണ​റാ​യി വി​ജ​യ​നെ മാ​തൃ​ക​യാ​ക്കാ​ൻ ത​യാ​റാ​ക​ണം.

 

Kerala

സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നുള്ള നടപടികൾ സുതാര്യമാക്കും: മു​ഖ്യ​മ​ന്ത്രി

ആ​​​​​ലു​​​​​വ: സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​ങ്ങാ​​​​​നാ​​​​​യി ക്ലി​​​​​യ​​​​​റ​​​​​ന്‍​സ് കി​​​​​ട്ടു​​​​​ക​​​​​യെ​​​​​ന്ന​​​​​തു വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നും സം​​​​​രം​​​​​ഭ​​​​​ക​​​​​ര്‍ ഓ​​​​​രോ​​​​​രോ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ള്‍ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി മ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചു​​​​​രു​​​​​ങ്ങി​​​​​യ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ള്ളി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ശ​​​​​ക്ത​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​മെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

ഡോ. ​​​​​ടോ​​​​​ണീ​​​​​സ് ഐ ​​​​​ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ന്‍റെ പു​​​​​തി​​​​​യ ഏ​​​​​ഴു​​​​നി​​​​​ല കെ​​​​​ട്ടി​​​​​ടം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി. ഡോ. ​​​​​ടോ​​​​​ണി ഫെ​​​​​ര്‍​ണാ​​​​​ണ്ട​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. മ​​​​​ന്ത്രി റോ​​​​​ജി എം. ​​​​​ജോ​​​​​ണ്‍, ബെ​​​​​ന്നി ബെ​​​​​ഹ​​​​​നാ​​​​ന്‍ എം​​​​​പി, അ​​​​​ന്‍​വ​​​​​ര്‍ സാ​​​​​ദ​​​​​ത്ത് എം​​​​​എ​​​​​ല്‍​എ, ആ​​​​​ലു​​​​​വ ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ സൈ​​​​​ജി ജോ​​​​​ളി, കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍ ശ്രീ​​​​​ല​​​​​ത രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍, ഡോ. ​​​​​ഫ്രെ​​​​​ഡി ടി. ​​​​​സൈ​​​​​മ​​​​​ണ്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ഡോ. ​​​​​ഇ​​​​​വോ​​​​​ണ്‍ ഫെ​​​​​ര്‍​ണാ​​​​​ണ്ട​​​​​സ് മെ​​​​​മ്മോ​​​​​റി​​​​​യ​​​​​ല്‍ വെ​​​​​ല്‍​ഫെ​​​​​യ​​​​​ര്‍ അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍ ഉ​​​​​ഡാ​​​​​ന്‍ അ​​​​​ക്കാ​​​​​ദ​​​​​മി അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍ സു​​​​​നി​​​​​ല്‍ ജോ​​​​​സ്, വെ​​​​​ളി​​​​​യ​​​​​ത്ത് നാ​​​​​ട് വെ​​​​​ല്‍​ഫ​​​​​യ​​​​​ര്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​ക്ക് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​മ്മാ​​​​​നി​​​​​ച്ചു. 

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ മ​ന്ത്രി​യു​മാ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും സം​സാ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റ​വ​ന്യൂ മ​ന്ത്രി ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം റ​വ​ന്യൂ മ​ന്ത്രി വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ് സേ​ന​ക​ൾ ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ക​ന​ത്ത നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ടൂ​ർ​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. പ​യ്യാ​നി​ത്തോ​ട്ട​ത്ത് വീ​ടി​ന് മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. അ​മ്മ​യെ കാ​ണാ​താ​യി. കോ​ലാ​ഹ​ല​മേ​ട്ടി​ൽ മ​ണ്ണി​ടി​ഞ്ഞ് 72 കാ​ര​നും മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ സ്ഥി​തി അ​തീ​വ​ഗു​രു​ത​ര​മാ​ണ്. റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ആ​ശ​ങ്ക​യാ​ണ്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ ഡി​ങ്കി ബോ​ട്ടു​ക​ളെ​ത്തി​ക്കും. തൂ​മ്പാ​ക്കു​ള​ത്ത് ഉ​രു​ൾ​പൊ​ട്ടി. അ​ര​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ് വേ ​പൂ​ർ​ണ​മാ​യും മു​ങ്ങി. 400 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു.

Kerala

മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ന്‍ ചി​റ്റ്; നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി

കൊ​ച്ചി: പു​ന​ര്‍​ജ​നി പ​ദ്ധ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​മാ​ണെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ്. പു​ന​ര്‍​ജ​നി കേ​സി​ല്‍ അ​സാ​ധാ​ര​ണ പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ന്ന​ത്. സ്വ​ന്തം മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യെ കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ക്ലീ​ന്‍ ചി​റ്റ് നേ​ടി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​രം ഒ​രു മു​ന്‍​ച​രി​ത്രം ഇ​ല്ലെ​ന്നും സ​തീ​ഷ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി വി​ജി​ല​ന്‍​സ് വി​സി​ല്‍ എ​ന്ന ഒ​രു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് അ​ഴി​മ​തി വി​മു​ക്ത​മാ​യ കേ​ര​ള​ത്തെ നി​ര്‍​മ്മി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി പി​റ്റേ ദി​വ​സം അ​തേ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി 2018ലെ ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പ​റ​വൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​യി​രു​ന്ന പു​ന​ര്‍​ജ​നി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശി​ന് ക്ലീ​ന്‍ ചീ​റ്റ് ന​ല്‍​കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഒ​രു മു​ഖ്യ​മ​ന്ത്രി ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്നു​വ​ന്ന ആ​രോ​പ​ണ​ത്തെ സം​ബ​ന്ധി​ച്ച് ത​ന്‍റെ ത​ന്നെ മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റൊ​രു മ​ന്ത്രി​യെ കൊ​ണ്ട് ക്ലീ​ന്‍ ചീ​റ്റ് ന​ല്‍​കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച ച​രി​ത്രം ഈ ​കേ​ര​ള​ത്തി​ല്‍ ഇ​ല്ല. പ​ല മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കു​മെ​തി​രേ നേ​ര​ത്തേ കേ​സു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കെ ​ക​രു​ണാ​ക​ര​ന്‍ മു​ത​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ക്ക​ട്ടെ, കോ​ട​തി അ​തി​ന​ക​ത്ത് ഒ​രു ഉ​ത്ത​രം പ​റ​യ​ട്ടെ എ​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ 70 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കേ​ര​ള​ത്തി​ലെ വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വ​ന്തം മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യെ കൊ​ണ്ട് ത​നി​ക്ക് നേ​രെ​യു​ള്ള കേ​സി​ന് ക്ലീ​ന്‍ ചീ​റ്റ് ന​ല്‍​കി​യ​താ​യി കേ​ര​ള​ത്തോ​ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ഒ​രു സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​താ​ണ് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം എ​ന്ന​തു​കൊ​ണ്ട് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പ​റ​വൂ​രി​ല്‍ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ എ​ന്ന നി​ല​യി​ല്‍ അ​ന്ന് എം​എ​ല്‍​എ ആ​യി​രു​ന്ന ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ര്‍​ജ​നി പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ഫ്‌​സി​ആ​ര്‍​എ​യു​ടെ നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യി​രി​ക്കു​ന്നു എ​ന്ന ഗൗ​ര​വ​പ്പെ​ട്ട ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്.

വി​ജി​ല​ന്‍​സി​ന്‍റെ പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​ക്ക​ക​ത്ത് മാ​ത്രം നി​ല്‍​ക്കു​ന്ന ഒ​രു കേ​സ് അ​ല്ല ഇ​ത്. അ​ങ്ങ​നെ​യു​ള്ള ഒ​രു കേ​സി​ന​ക​ത്താ​ണ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന 70 ദി​വ​സം കൊ​ണ്ട് വി​ജി​ല​ന്‍​സി​ന്‍റെ മു​ന്‍ റി​പ്പോ​ര്‍​ട്ടി​നെ മാ​റ്റി​ക്കൊ​ണ്ട് ഇ​പ്പോ​ള്‍ ക്ലീ​ന്‍ ചീ​റ്റ് കൊ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ന്തോ ഒ​ളി​ക്കാ​നു​ണ്ട് എ​ന്നു​ള്ള​ത് വ്യ​ക്ത​മാ​ണ്.

എ​ത്ര രൂ​പ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും സ​മാ​ഹ​രി​ച്ചു? സ​മാ​ഹ​രി​ച്ച തു​ക മു​ഴു​വ​ന്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ടോ? എ​ത്തി​യ തു​ക എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളാ​ണ് ചെ​ല​വ​ഴി​ച്ച​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത വേ​ണം. 219 വീ​ടു​ക​ള്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കി എ​ന്നു​ള്ള​താ​ണ് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ പു​റ​ത്തു​വ​ന്ന വി​വ​രം അ​നു​സ​രി​ച്ച് ആ​കെ 19 വീ​ടു​ക​ളാ​ണ് നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​ത്. അ​താ​ക​ട്ടെ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി നി​ര്‍​മ്മി​ച്ച വീ​ടു​ക​ളാ​ണ്.

അ​ത​ങ്ങ​നെ തേ​ച്ചു​മാ​ച്ചു ക​ള​യു​ന്ന ഒ​രു സ​മീ​പ​നം സ്വീ​ക​രി​ക്ക​പ്പെ​ടാ​വു​ന്ന​ത് അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടേ​ണ്ട​തി​ന് ആ​വ​ശ്യ​മാ​യ സ​മീ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ഒ​പ്പം ത​ന്നെ ത​ട്ടി​പ്പ് വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍ തു​ട​ര്‍​ന്ന് മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും സ​തീ​ഷ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up